യുവാവിനെ കഴുത്തറുത്ത് കൊന്ന കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം

Update: 2024-12-23 13:20 GMT

കൊല്ലപ്പെട്ട അബ്ദുൽ സലാം 

കാസര്‍ഗോഡ്: മൊഗ്രാൽ പേരാൽ പൊട്ടോഡി മൂലയിലെ അബ്ദുൽ സലാമിനെ (22) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) യുടേതാണ് വിധി. പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുമ്പള ബദ്‌രിയ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമ്മർ ഫാറൂഖ് (36), പെർവാഡിലെ സഹീർ (36), പേരാലിലെ നിയാസ് (28), പെർവാഡ് കോട്ടയിലെ ലത്തീഫ് ( 42), ആരിക്കാടി ബംബ്രാണയിലെ ഹരീഷ് (36) എന്നിവരാണ് പ്രതികൾ.

2017 ഏപ്രിൽ 30ന് വൈകീട്ടാണ് അബ്ദുൽ സലാം മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വെച്ച് കൊല്ലപ്പെടുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സലാമിനൊപ്പം ഉണ്ടായിരുന്ന നൗഷാദിനും കുത്തേറ്റിരുന്നു. കുമ്പള മുൻ പഞ്ചായത്ത് അംഗം ബി.എ മുഹമ്മദിൻ്റെ മകൻ പേരാൽ, പൊട്ടോരിയിലെ ശഫീഖിനെ കൊലപ്പെടുത്തിയ കേസിലും കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ വാഹനം കത്തിച്ച കേസിലും പ്രതിയായിരുന്നു കൊല്ലപ്പെട്ട അബ്ദുൽ സലാം. സലാമിന്റെ നേതൃത്വത്തിലുള്ള സംഘം, പ്രതിയായ മാങ്ങാമുടി സിദ്ദിഖിനെ വീടു കയറി അക്രമിച്ചിരുന്നു. ഇതാണ് സലാമിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ

Similar News