കൊളത്തൂരില്‍ തുരങ്കത്തില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു

Update: 2025-02-06 04:28 GMT

കാസര്‍കോട്: ബേഡകം കൊളത്തൂരില്‍ കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. കൊളത്തൂര്‍ മടന്തക്കോട് ബുധനാഴ്ച രാത്രി മുള്ളന്‍ പന്നിക്ക് വച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തുരങ്കത്തിനുള്ളിലായിരുന്നു കെണി വച്ചത്. വിവരമറിഞ്ഞ് വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മയക്കു വെടി വെച്ചപ്പോള്‍ പുലി രക്ഷപ്പെടുകയായിരുന്നു.

പുലിക്ക് വെടി കൊണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുലി രക്ഷപ്പെട്ടതില്‍ ആശങ്കയുണ്ടെന്ന് പുലിയെ ആദ്യം കണ്ട അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. മോട്ടോറിന്റെ സ്വിച്ച് ഓണാക്കാന്‍ ചെന്നപ്പോള്‍ അനക്കം കണ്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്നും അനുപമ പറഞ്ഞു.

മടന്തക്കോട് അനിലിന്റെ ഉടമസ്ഥയിലുള്ള തോട്ടത്തിലെ തുരങ്കത്തിലാണ് ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കൂട് വച്ചു. കഴിഞ്ഞ ഒരാഴ്ചയായി പെര്‍ളടക്കം, കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്.

Similar News