തലപ്പാടി- ചെങ്കള റീച്ച് സെറ്റ്; 77 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കും

Update: 2025-05-07 08:01 GMT

കാസര്‍കോട്; ദേശീയ പാത 66ലെ ആദ്യ റീച്ചായ തലപ്പാടി - ചെങ്കള റീച്ച് ഈ അടുത്താണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് ഇനി എളുപ്പം എത്താനാവും. 39 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റീച്ചില്‍ 77 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 64 ഇടങ്ങളിലായിരുന്നു കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് പ്രാദേശികതലത്തില്‍ ആവശ്യമുയര്‍ന്നതോടെ ഇത് വര്‍ധിപ്പിക്കുകയായിരുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം ഇരിപ്പിടവുമുണ്ടാകും.

Similar News