പണം കടം നല്‍കാത്തതിന് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തി

Update: 2025-12-06 10:04 GMT

കാസര്‍കോട്: 200 രൂപ കടം നല്‍കാത്തതിന് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കാസര്‍കോട് ആര്‍.ഡി. നഗറിലെ അമീര്‍ അബ്ബാസലിക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി കാസര്‍കോട് പഴയ ബസ്സ്റ്റാന്റില്‍ വെച്ചാണ് സംഭവം. പരിക്കേറ്റ അമീര്‍ അബ്ബാസലിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹനീഫ എന്നയാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഹനീഫ പിറകിലൂടെ വന്ന് പിടിച്ച് നിര്‍ത്തി കഴുത്തിന്റെ ഇടത് ഭാഗത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

Similar News