ഒമാനില്‍ തോട്ടില്‍ കുളിക്കുന്നതിനിടെ മണിയംപാറ സ്വദേശി കല്ലില്‍ തലയിടിച്ച് മരിച്ചു

Update: 2025-12-06 09:19 GMT

കാസര്‍കോട്: ഒമാനിലെ തോട്ടില്‍ കുളിക്കുന്നതിനിടെ യുവാവ് തലയിടിച്ച് മരിച്ചു. മണിയംപാറയിലെ ഷാഹുല്‍ ഹമീദിന്റെ മകന്‍ ആഷിഖ്(21) ആണ് മരിച്ചത്. ഒമാനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചക്ക് ആഷിഖ് ഒമാന്‍ വാദിഷാബിലെ തോട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആഷിഖ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ തോട്ടിലേക്ക് പോയതായിരുന്നു. മുകളില്‍ നിന്ന് തോട്ടിലേക്ക് ചാടുന്നതിനിടെ ആഷിഖിന്റെ തല കല്ലിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏഴുമാസം മുമ്പാണ് ആഷിഖ് ഒമാനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് ചേര്‍ന്നത്. മാതാവ് സുബൈദ നാല് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. സഹോദരങ്ങള്‍: അനിക്ക, അന്‍ഷി.

Similar News