വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ്; പൊലീസ് കേസെടുത്തു
നടപടി മിച്ചാല ട്രോള്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെതിരെ;
പുത്തൂര്‍: ബണ്ട്വാളില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വസ്തുനിഷ്ഠമായ പോസ്റ്റുകള്‍ പങ്കുവച്ചതിന് മിച്ചാല ട്രോള്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെതിരെ പൊലീസ് കേസെടുത്തു. ഉപ്പിനങ്ങാടി പൊലീസ് ആണ് കേസെടുത്തത്.
പോസ്റ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അടുത്തിടെ കര്‍ണാടയില്‍ നിരവധി അനിഷ്ട സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റിന്റെ ഉടമകളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.