ഉഡുപ്പിയില്‍ അനധികൃത കന്നുകാലി കടത്തും ബീഫ് വ്യാപാരവും നടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

ഇറച്ചി വ്യാപാരത്തിനായി നിയമവിരുദ്ധമായി കൈവശം വച്ചത് നാല് കന്നുകാലികളെ;

Update: 2025-06-03 06:40 GMT

ഉഡുപ്പി: നഗരത്തില്‍ അനധികൃത കന്നുകാലി കടത്തും ബീഫ് വ്യാപാരവും നടത്താനുള്ള ശ്രമം പരാജയപ്പെടുത്തി പൊലീസ്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ഷിരുരു ഗ്രാമത്തിലെ കേലപേട്ട് ഉസ്മാനിയ മൊഹല്ലയില്‍ നടന്ന പൊലീസിന്റെ സുപ്രധാന ഓപ്പറേഷനില്‍ ആണ് മുഹമ്മദ് സാജിദ് എന്നയാള്‍ അനധികൃതമായി കന്നുകാലികളെ കൊണ്ടുപോകുകയും ഔദ്യോഗിക അനുമതിയില്ലാതെ ബീഫ് വില്‍ക്കാന്‍ ഒരുങ്ങുകയും ചെയ്തതായി കണ്ടെത്തിയത്. ഇറച്ചി വ്യാപാരത്തിനായി ഇയാള്‍ നാല് കന്നുകാലികളെ നിയമവിരുദ്ധമായി കൈവശം വച്ചതായും അധികൃതര്‍ കണ്ടെത്തി.

തുടര്‍ന്ന് കര്‍ണാടക കശാപ്പ് തടയല്‍, കന്നുകാലി സംരക്ഷണ നിയമം, 2020 ലെ സെക്ഷന്‍ 7, 12, ക്രൈം നമ്പര്‍ 114/2025 പ്രകാരം ബൈന്ദൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

Similar News