ഉഡുപ്പിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്

കരാവലിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന റോഡില്‍ ഷിരിബീഡുവിനടുത്താണ് അപകടം സംഭവിച്ചത്.;

Update: 2025-06-04 07:19 GMT

ഉഡുപ്പി: നഗരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റു. കരാവലിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന റോഡില്‍ ഷിരിബീഡുവിനടുത്താണ് അപകടം സംഭവിച്ചത്. കിയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ക്ക് നിസാരമായി പരിക്കേറ്റു.

ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ ടയര്‍ ഊരിത്തെറിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഷേക് ആചാര്യ, അഭിഷേക്, മറ്റ് രണ്ട് പേര്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അത്ഭുതം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ അപകടം ഒന്നും സംഭവിക്കാതിരുന്നതെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.

Similar News