ഉപ്പിനങ്ങാടിയിലെ എടിഎം മോഷണശ്രമം; ഒരാള്‍ അറസ്റ്റില്‍
മോഷണ ശ്രമം നടത്തിയത് കല്ലേരിയിലെ തണ്ണീര്‍പന്ത കാര്‍ഷിക സഹകരണ സംഘത്തിന്റെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ വണ്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറില്‍;
പുത്തൂര്‍: ഉപ്പിനങ്ങാടിയിലെ എടിഎം മോഷണശ്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഉപ്പിനങ്ങാടിക്കടുത്തുള്ള കരയ ഗ്രാമത്തിലെ കല്ലേരിയിലെ സ്വകാര്യ എടിഎം സെന്ററില്‍ അതിക്രമിച്ച് കയറി പണം മോഷ്ടിക്കാന്‍ ശ്രമിച്ച മുഹമ്മദ് റഫീഖി (35) നെ ആണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലേരിയിലെ തണ്ണീര്‍പന്ത കാര്‍ഷിക സഹകരണ സംഘത്തിന്റെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ വണ്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറില്‍ കയറി സിസിടിവി ക്യാമറ പൊളിച്ചുമാറ്റി എടിഎം മെഷീനില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
കജൂര്‍ സ്വദേശിയായ പ്രതി കുപ്പേട്ടിലെ ഭാര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഉപ്പിനങ്ങാടി പൊലീസ് അവിടെ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.