ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തലയിടിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
കഴിഞ്ഞ ദിവസം രാത്രി ബെല്‍ത്തങ്ങാടി നാലൂര്‍ ഗ്രാമത്തിലെ ബൊക്കാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്.;
By : Online correspondent
Update: 2025-04-24 04:26 GMT
മംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തലയിടിച്ചുവീണ് യുവതി മരിച്ചു. ബണ്ട്വാള്‍ സിദ്ധകട്ടെയിലെ കോടിമജലു സ്വദേശിനി പ്രതിമ (37)യാണ് മരിച്ചത്. ഭര്‍ത്താവ് ഹരീഷ് ഗുരുതരനിലയില്‍ ആസ്പത്രിയിലാണ്.
കഴിഞ്ഞ ദിവസം രാത്രി ബെല്‍ത്തങ്ങാടി നാലൂര്‍ ഗ്രാമത്തിലെ ബൊക്കാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ആലങ്ങാടിയിലെ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രതിമയും ഭര്‍ത്താവ് ഹരീഷും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗോളിയങ്ങാടിയിലെത്തിയപ്പോള്‍ ബൈക്ക് മറിയുകയും ദമ്പതികള്‍ തെറിച്ചുവീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രതിമ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.