ശക്തമായ കാറ്റും മഴയും; നാടന്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനം നടത്തുകയായിരുന്ന 2 പേരെ കാണാതായി
വെള്ളിയാഴ്ച രാവിലെ ടോട്ട ബെംഗ്രെയിലെ അലിവ് ബാഗിലുവിനു സമീപമാണ് അപകടം.;
മംഗളൂരു: ടോട്ട ബെംഗ്രെയ്ക്ക് സമീപം നാടന്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ടുപേരെ കാണാതായി. വെള്ളിയാഴ്ച രാവിലെ ടോട്ട ബെംഗ്രെയിലെ അലിവ് ബാഗിലുവിനു സമീപമാണ് അപകടം. മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ കാറ്റും മഴയും മൂലം ബോട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. യശവന്ത്, കമലാക്ഷ എന്നിവരെയാണ് കാണാതായത്.
ടോട്ട ബെംഗ്രെയ്ക്ക് സമീപം കരയ്ക്കടിഞ്ഞ നിലയില്‍ ബോട്ടിന്റെ പെട്രോള്‍ ടാങ്ക് കണ്ടെത്തി. ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശവാസികള്‍ തിരച്ചില്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.