വൈദ്യുതീകരണം: ഡിസംബര്‍ 15 വരെ മംഗളൂരുവില്‍ പകല്‍ സമയ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
സകലേഷ് പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയിലുള്ള ചുരത്തില്‍ ലൈന്‍ ബ്ലോക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം റെയില്‍വേ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു;
മംഗളൂരു: വൈദ്യുത ലൈന്‍ ജോലികളുടെ ഭാഗമായി സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയിലുള്ള ചുരത്തില്‍ ഡിസംബര്‍ 15 വരെ ലൈന്‍ ബ്ലോക്ക് ഏര്‍പ്പെടുത്താനുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ നിര്‍ദ്ദേശത്തിന് റെയില്‍വേ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതിന്റെ ഭാഗമായി പകല്‍ സമയത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
ട്രെയിന്‍ നമ്പര്‍ 16539 യശ്വന്ത്പൂര്‍-മംഗളൂരു ജംഗ്ഷന്‍ പ്രതിവാര ട്രെയിന്‍ ഡിസംബര്‍ 13 വരെയും, ട്രെയിന്‍ നമ്പര്‍ 16540 മംഗളൂരു ജംഗ്ഷന്‍-യശ്വന്ത് പൂര്‍ പ്രതിവാര ട്രെയിന്‍ ഡിസംബര്‍ 14 വരെയും റദ്ദാക്കും. ട്രെയിന്‍ നമ്പര്‍ 16575 യശ്വന്ത് പൂര്‍-മംഗളൂരു ജംഗ്ഷന്‍ ത്രൈ-വീക്ക് ലി ഗോമതേശ്വര എക്‌സ്പ്രസ് ഡിസംബര്‍ 14 വരെയും, ട്രെയിന്‍ നമ്പര്‍ 16576 മംഗളൂരു ജംഗ്ഷന്‍-യശ്വന്ത് പൂര്‍ ത്രൈ-വീക്ക് ലി ഗോമതേശ്വര എക്‌സ്പ്രസ് ഡിസംബര്‍ 15 വരെയും റദ്ദാക്കും.
അതുപോലെ, ട്രെയിന്‍ നമ്പര്‍ 16515 യശ്വന്ത് പൂര്‍-കാര്‍വാര്‍ ത്രൈ-വീക്ക് ലി ട്രെയിന്‍ ഡിസംബര്‍ 15 വരെയും, ട്രെയിന്‍ നമ്പര്‍ 16516 കാര്‍വാര്‍-യശ്വന്ത് പൂര്‍ ത്രൈ-വീക്ക് ലി ട്രെയിന്‍ ഡിസംബര്‍ 16 വരെയും റദ്ദാക്കും.