ബണ്ട്വാളില്‍ യുവാവിന് കുത്തേറ്റു; പരിക്ക് ഗുരുതരം; പൊലീസ് അന്വേഷണം ആരംഭിച്ചു
പെയിന്റിംഗ് ജോലി ചെയ്യുന്ന അമ്മി എന്നറിയപ്പെടുന്ന ഹമീദ് എന്നയാള്‍ക്കാണ് പരിക്കേറ്റത്.;
By : Online correspondent
Update: 2025-05-17 11:02 GMT
ബണ്ട്വാള്‍: യുവാവിന് കുത്തേറ്റു. പനേമംഗളൂരുവിനടുത്തുള്ള അക്കരങ്ങാടി ബസ് സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാലംഗ സംഘം യുവാവിനെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
പെയിന്റിംഗ് ജോലി ചെയ്യുന്ന അമ്മി എന്നറിയപ്പെടുന്ന ഹമീദ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. കൈയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ അടിയന്തര ചികിത്സയ്ക്കായി മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയ ദക്ഷിണ കന്നഡയില്‍ ഈ സംഭവം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ബണ്ട്വാള്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണ്.