മദ്യലഹരിയില്‍ പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങി; യുവാക്കളുടെ കാര്‍ നിയന്ത്രണം വിട്ടു; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്‌

ഹിന്ദി സംസാരിക്കുന്ന ഇരുവരും അന്യ സംസ്ഥാനക്കാരാണെന്ന് സംശയിക്കുന്നതായി പൊലീസ്;

Update: 2025-05-21 09:51 GMT

ബണ്ട്വാള്‍: യുവാക്കള്‍ മദ്യലഹരിയില്‍ പമ്പില്‍ നിന്നും പെട്രോള്‍ നിറച്ച് പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി. ബിസി റോഡിലെ ഒരു പെട്രോള്‍ പമ്പില്‍ കഴിഞ്ഞദിവസമാണ് സംഭവം. രണ്ട് യുവാക്കളാണ് ആള്‍ട്ടോ കാറില്‍ ഉണ്ടായിരുന്നത്. ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്നുകളയുകയായിരുന്നു. സാലെത്തൂര്‍ വഴി അമിത വേഗതയില്‍ വന്ന കാര്‍ പാല്‍ത്താജെയില്‍ വെച്ച് ആക്ടിവ സ്‌കൂട്ടറിലും ഒരു പിക്കപ്പ് വാഹനത്തിലും ഇടിച്ചുകയറി.

സംഭവത്തില്‍ ആക്ടിവ ഓടിച്ചിരുന്ന കട്ടത്തില നിവാസിയായ അബൂബക്കറിന് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞ് വിട് ള സ്റ്റേഷനില്‍ നിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാറും മദ്യപിച്ച യുവാക്കളെയും കസ്റ്റഡിയിലെടുത്തു.

ഹിന്ദി സംസാരിക്കുന്ന ഇരുവരും അന്യ സംസ്ഥാനക്കാരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവാക്കളെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

Similar News