ബണ്ട്വാളില്‍ കാര്‍ വൈദ്യുത തൂണിലിടിച്ച് ഡ്രൈവര്‍ മരിച്ചു; വാഹനം പൂര്‍ണമായും തകര്‍ന്നു

മഞ്ചിയിലെ ഭണ്ഡാര കൊട്ടിഗെ സ്വദേശിയും തുംബെയിലെ ഒരു സ്വകാര്യ ആശുപത്രി കാന്റീനിലെ ജീവനക്കാരനുമായ ജയന്ത് ഗൗഡയാണ് മരിച്ചത്.;

Update: 2025-05-27 06:24 GMT

ബണ്ട്വാള്‍: കാര്‍ വൈദ്യുത തൂണിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മഞ്ചിയിലെ ഭണ്ഡാര കൊട്ടിഗെ സ്വദേശിയും തുംബെയിലെ ഒരു സ്വകാര്യ ആശുപത്രി കാന്റീനിലെ ജീവനക്കാരനുമായ ജയന്ത് ഗൗഡയാണ് മരിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുത തൂണിനും കേടുപാടുകള്‍ സംഭവിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Similar News