ബാഡ് മിന്റന്‍ പരിശീലനത്തിനിടെ 16 കാരിയെ നിരവധി തവണ 'ലൈംഗികമായി പീഡിപ്പിച്ചു'; കോച്ച് അറസ്റ്റില്‍

പീഡന വിവരം പുറത്തായത് മുത്തശ്ശിയുടെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ നഗ് ന ചിത്രം കണ്ടതോടെ;

Update: 2025-04-07 04:07 GMT

ബെംഗളൂരു: ബാഡ് മിന്റന്‍ പരിശീലനത്തിനിടെ പതിനാറുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കോച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക് സോ നിയമപ്രകാരം കേസെടുത്ത പൊലീസ് 30 കാരനായ ബാഡ് മിന്റന്‍ പരിശീലകനെയാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ മുത്തശ്ശി ഫോണില്‍ ഒരു അശ്ലീലഫോട്ടോ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കി മുത്തശ്ശിയെ കാണാന്‍ പോയ പെണ്‍കുട്ടി മുത്തശ്ശിയുടെ ഫോണ്‍ ഉപയോഗിച്ച് നഗ്‌നഫോട്ടോ പരിശീലകന് അയച്ചുകൊടുത്തിരുന്നു. ഈ ഫോട്ടോ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുത്തശ്ശി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു.

അമ്മയുടെ ചോദ്യം ചെയ്യലില്‍ അധിക പരിശീലന സെഷനുകള്‍ നല്‍കാനെന്ന വ്യാജേന കോച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യം ചെയ്തതോടെ ബെംഗളൂരുവില്‍ തനിച്ച് താമസിക്കുന്ന പരിശീലകന്‍, പെണ്‍കുട്ടിയെ പലതവണ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തറിയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും വ്യക്തമായി. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Similar News