അബ്ദുള്‍ റഹ്‌മാന്‍ വധക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 9 ആയി, ഒളിവില്‍ പോയ പ്രതി പിടിയില്‍
ബണ്ട്വാളിലെ തുംബൈ ഗ്രാമവാസിയായ ശിവപ്രസാദ് ആണ് അറസ്റ്റിലായത്;
By : Online correspondent
Update: 2025-07-01 07:14 GMT
ബണ്ട്വാള്‍: കൊളത്തമജലുവിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിലും കലന്ദര്‍ ഷാഫിയെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട ഒരു പ്രതിയെ കൂടി ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാളിലെ തുംബൈ ഗ്രാമവാസിയായ ശിവപ്രസാദ് (33) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ ബണ്ട്വാളിലെ റായിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇക്കഴിഞ്ഞ മെയ് 27 ന് ആണ് മണല്‍ കൊണ്ടുപോകുന്നതിനിടെ ഒരു സംഘത്തിന്റെ ആക്രമണത്തിന് ഇരയായി അബ്ദുള്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്.