യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തെരുവത്ത് ലക്ഷ്മി നഗറിലെ കാരാട്ട് ഹൗസില്‍ കെ.വി ആദര്‍ശ് ആണ് മരിച്ചത്;

Update: 2025-06-05 06:50 GMT

കാഞ്ഞങ്ങാട്: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെരുവത്ത് ലക്ഷ്മി നഗറിലെ കാരാട്ട് ഹൗസില്‍ കെ.വി ആദര്‍ശ് (24) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടത്.

മര്‍ച്ചന്റ് നേവി കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. ഹൊസ് ദുര്‍ഗിലെ മുന്‍ ചുമട്ടു തൊഴിലാളി കെ അശോകന്റെയും രാധയുടെയും മകനാണ്. സഹോദരിമാര്‍: ആദിത്യ, ആതിര.

Similar News