യുവതിയുടെ സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി
പെരിയ കയനിയിലെ കെ നീതുവിന്റെ ആക്ടീവ സ്‌കൂട്ടിയാണ് മോഷണം പോയത്;
By : Online correspondent
Update: 2025-11-19 06:03 GMT
കാഞ്ഞങ്ങാട് : യുവതിയുടെ സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. പെരിയ കയനിയിലെ കെ നീതുവിന്റെ ആക്ടീവ സ്‌കൂട്ടിയാണ് മോഷണം പോയത്. നീതു സ്‌കൂട്ടി പെരിയയിലെ ടയര്‍ കെയര്‍ വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു.
തിരികെ വന്ന് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ കാണിനില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നീതുവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.