മുറിയനാവിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒന്നരകിലോ കഞ്ചാവ് പിടികൂടി
സംഭവത്തില്‍ ഷംസീര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു;
By : Online correspondent
Update: 2025-11-18 06:22 GMT
കാഞ്ഞങ്ങാട് : മുറിയനാവിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒന്നരകിലോ കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ഹൊസ് ദുര്‍ഗ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ ഷംസീര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്നാണ് വിവരം. മുറിയനാവിയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പന വ്യാപകമായി നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു.