സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്
മടിക്കൈ കാഞ്ഞിരപ്പൊയില്‍ കൈയുള്ള കൊച്ചിയില്‍ ശുഹൈബ് റഹ്‌മാന്റെ ഭാര്യ എം.കെ ബിജിനക്കും മകനുമാണ് പരിക്കേറ്റത്;
By : Online correspondent
Update: 2025-11-18 05:20 GMT
കാഞ്ഞങ്ങാട്: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ കൈയുള്ള കൊച്ചിയില്‍ ശുഹൈബ് റഹ്‌മാന്റെ ഭാര്യ എം.കെ ബിജിന(27)ക്കും മകനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം അമ്പലത്തുകര സി.പി.എം ഓഫീസിനുമുന്നില്‍ വച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎല്‍ 60 ആര്‍ 3686 ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ബിജിനയേയും മകനേയും ഉടന്‍ തന്നെ കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബൈക്കോടിച്ച ആള്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.