വാര്‍ഡ് വിഭജനം; കാഞ്ഞങ്ങാട് നഗരസഭയില്‍ നാല് വാര്‍ഡുകള്‍ വര്‍ധിച്ചു

43 വാര്‍ഡുകളുള്ളത് ഇനി 47 ആകും;

Update: 2025-06-05 07:21 GMT

കാഞ്ഞങ്ങാട്: വാര്‍ഡ് വിഭജനം പൂര്‍ത്തിയായപ്പോള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ നാലു വാര്‍ഡുകള്‍ വര്‍ധിച്ചു. 43 വാര്‍ഡുകളുള്ളത് ഇനി 47 ആകും. 20-ാം വാര്‍ഡായ മോനാച്ച, 34 -ാം വാര്‍ഡായ ഒഴിഞ്ഞവളപ്പ്, 37-ാം വാര്‍ഡായ കല്ലൂരാവി, 42-ാം വാര്‍ഡായ കാഞ്ഞങ്ങാട് കടപ്പുറം എന്നിവയാണ് അധിക വാര്‍ഡുകള്‍.

വാര്‍ഡ് വിഭജനത്തില്‍ ഏതാണ്ട് നീതി പുലര്‍ത്തിയതായാണ് പൊതുവേയുള്ള അഭിപ്രായം. നിലവിലുള്ള ഘടനയുമായി മത്സരം നടന്നാല്‍ ഭരണകക്ഷിക്ക് അത്ര സുരക്ഷിതമല്ലെന്നും യു.ഡി.എഫിന് നേരിയ മുന്‍തൂക്കമുണ്ടാകുന്ന വിധമാണ് ഘടനയെന്നും പറയുന്നുണ്ട്. നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ.

കിഴക്കന്‍ മേഖലയില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും വാര്‍ഡ് വിഭജനത്തില്‍ നേരിയ തിരിച്ചടി വരാന്‍ സാധ്യതയുണ്ട്. നഗര മധ്യം ഉള്‍പ്പെടെ ബി.ജെ.പിക്കും മേല്‍ക്കൈയുള്ള നിരവധി വാര്‍ഡുകളുണ്ട്. നഗരത്തിലെ വാര്‍ഡുകളും പേരും ജനസംഖ്യയും.

1 - ബല്ലാ കടപ്പുറം വെസ്റ്റ് 1654, 2- ബല്ലാ കടപ്പുറം ഈസ്റ്റ് 1529, 3 -ആവിക്കര 1575, 4 -കാഞ്ഞങ്ങാട് ടൗണ്‍ 1404, 5- ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1654, 6- കാരാട്ടുവയല്‍ 1696, 7- അതിയാമ്പൂര്‍ 1410, 8 - നെല്ലിക്കാട്ട് 1532, 9- ബല്ലാ ഈസ്റ്റ് 1562, 10-എസി നഗര്‍ 1684, 11-അടമ്പില്‍ 1678,12-ബല്ലത്ത് 1663, 13-എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് 1611, 14-ലക്ഷ്മിനഗര്‍ 1556, 15-കവ്വായി 1462, 16-കണിയാംകുളം 1532, 17-നിലാങ്കര 1706, 18-അരയി കാര്‍ത്തിക 1617, 19-പനങ്കാവ് 1572, 20-മോനാച്ച 1404, 21-മധുരംങ്കൈ 1404, 22-ചതുരക്കിണര്‍ 1425, 23- ദിവ്യംപാറ 1471,24-വാഴുന്നോറടി 1477, 25-പുതുക്കൈ 1508, 26-ഐങ്ങോത്ത് 1489, 27- പടന്നക്കാട് 1477, 28-തീര്‍ഥങ്കര 1614, 29-അനന്തംപള്ള1703, 30-മരക്കാപ്പ് കടപ്പുറം 1465, 31-കരുവളം1550,32-കുറുന്തൂര്‍ 1678, 33-ഞാണിക്കടവ് 1672, 34-ഒഴിഞ്ഞവളപ്പ് 1593, 35-പുഞ്ചാവി 1404, 36-മൂവാരിക്കുണ്ട് 1499, 37-കല്ലൂരാവി1477, 38-മുറിയനാവി 1590,39-കാഞ്ഞങ്ങാട് സൗത്ത് 1517, 40-കല്ലന്‍ചിറ 1636, 41-ആവിയില്‍ 1654, 42-കാഞ്ഞങ്ങാട് കടപ്പുറം 1544,43-ഹൊസ് ദുര്‍ഗ് കടപ്പുറം 1526,44-കുശാല്‍ നഗര്‍ 1687, 45-മുനിസിപ്പല്‍ ഓഫീസ് 1529, 46-എസ്.എന്‍ പോളി 1602, 47-മീനാപ്പിസ് 1648.

Similar News