തായന്നൂര്‍ എണ്ണപ്പാറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പതിനേഴുകാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്

എണ്ണപ്പാറ പാര്‍ട്ടി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.;

Update: 2025-05-02 05:12 GMT

കാഞ്ഞങ്ങാട്: തായന്നൂര്‍ എണ്ണപ്പാറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പതിനേഴുകാരനടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. തായന്നൂര്‍ മുക്കുഴിയിലെ ടോം ബെന്നി(17), തായന്നൂരിലെ കാര്‍ത്തിക്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എണ്ണപ്പാറ പാര്‍ട്ടി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.

എണ്ണപ്പാറയില്‍ നിന്ന് തായന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ത്തിക് ആണ് ബൈക്കോടിച്ചിരുന്നത്. കാര്‍ ഡ്രൈവര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News