കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ മാതാവിനെതിരെ കേസ്
കാക്കടവ് അരിങ്കല്ല് സ്വദേശിനിക്കെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്;
By : Online correspondent
Update: 2025-11-07 06:16 GMT
കാഞ്ഞങ്ങാട്: കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ മാതാവിനെതിരെ പൊലീസ് കേസെടുത്തു. കാക്കടവ് അരിങ്കല്ല് സ്വദേശിനിക്കെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടയില്‍ തിമിരി ചെമ്പ്രകാനം ശ്രീ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് വെച്ച് ചീമേനിയില്‍ നിന്നും ചെറുവത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത ആളാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്ന് കണ്ടത്.
തുടര്‍ന്ന് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ആര്‍.സി ഉടമയായ സ്ത്രീക്കെതിരെ കേസെടുക്കുകയായിരുന്നു.