വീട്ടമ്മയുടെ തലക്ക് മുട്ടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
രാവണീശ്വരം പാടിക്കാനത്തെ പി.വി കുമാരന്റെ ഭാര്യ ടി.എ. വത്സലയെയാണ് മുട്ടികൊണ്ട് തലക്കടിച്ചത്;
By : Online correspondent
Update: 2025-11-06 06:11 GMT
കാഞ്ഞങ്ങാട്: വീട്ടമ്മയുടെ തലക്ക് മുട്ടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. രാവണീശ്വരം പാടിക്കാനത്തെ പി.വി കുമാരന്റെ ഭാര്യ ടി.എ. വത്സല(47)യെയാണ് മുട്ടികൊണ്ട് തലക്കടിച്ചത്. ഇവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരന്റെ വീട്ടിലേക്ക് പോവുമ്പോള്‍ റോഡില്‍ വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാടിക്കാനത്തെ ശ്രീധരനെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു. കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം എന്നാണ് പരാതിയില്‍ പറയുന്നത്.