യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

By :  Sub Editor
Update: 2025-06-19 08:46 GMT

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളത്ത് കിരണ്‍ നിവാസിലെ സി. രാജീവിന്റെയും കനക രാജീവിന്റെയും മകന്‍ കിരണ്‍ രാജീവ്(29) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിരവധി ടെലിഫിലിമുകളില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നു ഞാന്‍ നാളെ നീ, അണ്ണന്‍ തുടങ്ങിയ ടെലിഫിലിമുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സഹോദരി: കീര്‍ത്തന (വിദ്യാര്‍ത്ഥി, മംഗളൂരു).

Similar News