കാഞ്ഞങ്ങാട്: മാപ്പിള കലാകാരനും ഗായകനുമായ എം.കെ. മന്‍സൂര്‍ കാഞ്ഞങ്ങാട് (44) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. വിയ്യൂര്‍ ആസ്പത്രിയില്‍ 20 ദിവസം മുമ്പ് മഞ്ച മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക, കാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്നു. മാപ്പിള കലാകാരന്മാരുടെ സംഘടനയായ ഉമ്മാസിന്റെ സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായിരുന്നു. വടകരമുക്ക് ആവിക്കരയിലെ പരേതനായ അസൈനാറിന്റെയും ഖദീജയുടെയും മകനാണ്. സഹോദരങ്ങള്‍: നസീമ, ഖൈറുന്നീസ.