16 കാരിയെ ചുംബിച്ച യുവാവിനെതിരെ പോക്സോ കേസ്; ശരീരത്തില്‍ സ്പര്‍ശിച്ചതിന് മറ്റൊരാള്‍ക്കെതിരെയും കേസെടുത്തു
പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു.;
By : Online correspondent
Update: 2025-05-12 04:25 GMT
കാഞ്ഞങ്ങാട്: പതിനാറുകാരിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ച യുവാവിനെതിരെ പോക്സോ കേസ്. ഇതേ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിന് മറ്റൊരാള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2023ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തെയ്യം കാണാന്‍ പോയ സമയത്ത് കൊന്നക്കാടിനടുത്തുവെച്ച് ഒരു യുവാവ് റോഡില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ചെന്നാണ് വെള്ളരിക്കുണ്ട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബന്ധുവീട്ടില്‍ പോയ സമയത്ത് ഒരാള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ചിറ്റാരിക്കാല്‍ പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു.