പെരിയാട്ടടുക്കത്തെ കെട്ടിടം കേന്ദ്രീകരിച്ച് വ്യാജസിഗററ്റ് നിര്‍മ്മാണം; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ഗോള്‍ഡ് ഫ് ളൈക്ക് കമ്പനിയുടെ ഡെപ്യൂട്ടി മാനേജര്‍ തിരൂര്‍ പച്ചത്തിരി ചെറുപ്രാക്കല്‍ ഷിര്‍ജിത്താണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്;
By : Online correspondent
Update: 2025-04-11 04:52 GMT
പെരിയാട്ടടുക്കം : നഗരത്തിലെ കെട്ടിടം കേന്ദ്രീകരിച്ച് വ്യാജസിഗററ്റ് നിര്‍മ്മാണത്തിലേര്‍പ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയാട്ടടുക്കത്തെ അഷ്റഫ്(40), സഹോദരന്‍ അമീര്‍(37), ഉളിയത്തടുക്കയിലെ ബദറുദ്ദീന്‍(42) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ സവ്യസാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സ്ഥലത്ത് നിന്ന് ഗോള്‍ഡ് ഫ്ളൈക്ക് കമ്പനിയുടെ പേരിലുള്ള നിരവധി ബണ്ടല്‍ വ്യാജസിഗരറ്റുകളും പിടികൂടി. ഗോള്‍ഡ് ഫ് ളൈക്ക് കമ്പനിയുടെ ഡെപ്യൂട്ടി മാനേജര്‍ തിരൂര്‍ പച്ചത്തിരി ചെറുപ്രാക്കല്‍ ഷിര്‍ജിത്തിന്റെ പരാതിയില്‍ വ്യാഴാഴ്ച രാത്രിയാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കെട്ടിടത്തില്‍ പരിശോധന നടത്തി വ്യാജസിഗരറ്റ് സംഘത്തെ പിടികൂടിയത്.