മലയോരവാസികള്‍ക്ക് ആശ്വാസം; പൂടംകല്ല് താലൂക്ക് ആസ്പത്രിയില്‍ രാത്രികാല ഡോക്ടറുടെ സേവനം വീണ്ടും ആരംഭിച്ചു

രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെയാണ് നിയമിച്ചത്;

Update: 2025-06-12 09:12 GMT

കാഞ്ഞങ്ങാട്: പൂടംകല്ല് താലൂക്ക് ആസ്പത്രിയില്‍ രാത്രികാല ഡോക്ടര്‍മാരുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. രാത്രികാല ഡോക്ടര്‍മാരുടെ സേവനം ഇല്ലാതെ ദുരിതത്തിലായ മലയോരവാസികള്‍ക്ക് ആശ്വാസമായി രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെയാണ് നിയമിച്ചത്.

ഇതോടെ ഇവിടെ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പായി. അതിനിടെ പി.എസ്. സി വഴി നിയമനം ലഭിച്ച രണ്ട് ഡോക്ടര്‍മാരും ഇവിടെ എത്തുമെന്നാണ് അറിയുന്നത്. രാത്രികാല ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തത് മലയോര വാസികളെ സംബന്ധിച്ച് വലിയ ദുരിതമുണ്ടാക്കിയിരുന്നു. 15 ഡോക്ടര്‍മാരുടെ സേവനം ലഭിച്ച സ്ഥാനത്ത് അത് ഏഴായി ചുരുങ്ങിയതോടെയാണ് ഇവിടെ ഡോക്ടര്‍മാരുടെ രാത്രികാല സേവനം നിലച്ചത്.

Similar News