കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഹാഷിഷ് ഓയിലുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍
വിദ്യാഗിരിയിലെ എ ഹക്കീമിനെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖില്‍ അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-06-23 07:18 GMT
കാഞ്ഞങ്ങാട്: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഹാഷിഷ് ഓയിലുമായി ബദിയടുക്ക സ്വദേശി പിടിയില്‍. ബദിയടുക്ക വിദ്യാഗിരിയിലെ എ ഹക്കീമിനെ(28)യാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖില്‍ അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാവിലെ 10 മണിയോടെ ബാഗുമായി റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് കൂടി നടന്നുപോകുകയായിരുന്ന ഹക്കീം പൊലീസിനെ കണ്ടപ്പോള്‍ കാറിനടിയില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ചു.
ഇതോടെ സംശയം തോന്നി പൊലീസ് അടുത്തുവരുന്നത് കണ്ടതോടെ പിടിയിലാകുമെന്ന് ഉറപ്പായി. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് 3.00 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. യുവാവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി.