കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; പൊലീസ് പാണത്തൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തി
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാണത്തൂര്‍ ബാപ്പുങ്കയത്തെ ബിജു പൗലോസിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തിരച്ചില്‍ നടത്തിയത്.;
കാഞ്ഞങ്ങാട്: 15 വര്‍ഷം മുമ്പ് കാണാതായ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തെളിവുകള്‍ കണ്ടെത്താന്‍ പൊലീസ് പുഴയില്‍ മുങ്ങി പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ പാണത്തൂര്‍ പവിത്രംകയം ചാലിലാണ് സ്‌കൂബ ഡൈവിങ്ങ് സംഘം ഉള്‍പ്പെടെയുള്ള സന്നാഹത്തോടെ തിരച്ചില്‍ നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാണത്തൂര്‍ ബാപ്പുങ്കയത്തെ ബിജു പൗലോസിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തിരച്ചില്‍ നടത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം പവിത്രംകയം ചാലില്‍ കല്ലു കെട്ടി താഴ്ത്തിയിരുന്നതായി ബിജു പൗലോസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡി.വൈ. എസ്. പി മധുസൂദനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്.