എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചെമ്മട്ടം വയല്‍ ആലയി അടമ്പിലെ എ. കെ കര്‍ത്തമ്പുവിന്റെ മകന്‍ സുനില്‍ കുമാര്‍ ആണ് മരിച്ചത്.;

Update: 2025-05-14 05:54 GMT

കാഞ്ഞങ്ങാട്: എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മട്ടം വയല്‍ ആലയി അടമ്പിലെ എ. കെ കര്‍ത്തമ്പുവിന്റെ മകന്‍ സുനില്‍ കുമാര്‍(44) ആണ് മരിച്ചത്. ഈ മാസം 10 നാണ് സുനില്‍ കുമാറിനെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്.

കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. കാഞ്ഞങ്ങാട് ടൗണിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കട ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് സംശയം. ഭാര്യ: വി.എന്‍ ദിവ്യ.

Similar News