കാഞ്ഞങ്ങാട്ട് ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാര്‍ഡ് കുഴഞ്ഞുവീണു

സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തെക്കേ പുറത്തെ മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചു.;

Update: 2025-05-06 03:54 GMT

കാഞ്ഞങ്ങാട്: ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡ് കുഴഞ്ഞുവീണു. തിങ്കളാഴ്ച വൈകുന്നേരം കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിലാണ് സംഭവം. കെ.പി മണിയാണ് തലകറങ്ങി വീണത്. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തെക്കേ പുറത്തെ മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചു.

കഴിഞ്ഞദിവസം കാഞ്ഞങ്ങാട് സൗത്തിലും ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡ് കുഴഞ്ഞു വീണിരുന്നു. അതിനിടെ കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഹോം ഗാര്‍ഡുകളെ മാത്രമേ കാണാറുള്ളൂ. പൊലീസുകാരെ ട്രാഫിക് ഡ്യൂട്ടിയില്‍ നിയോഗിക്കുന്നുണ്ടെങ്കിലും ഇവര്‍ എയ്ഡ് പോസ്റ്റ് വിട്ട് പുറത്തു പോകാറില്ലെന്ന ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്ന് ഹോം ഗാര്‍ഡുമാര്‍ തുടര്‍ച്ചയായി വെയിലേറ്റ് ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണുണ്ടാകുന്നത്.

Similar News