'കാഞ്ഞങ്ങാട്ട് യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു; കാര്‍ തകര്‍ത്തു'

അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.;

Update: 2025-04-17 04:10 GMT

കാഞ്ഞങ്ങാട്: യുവാവിനെ സംഘം ചേര്‍ന്ന് അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തതായി പരാതി. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ തെക്കേപ്പുറം സ്വദേശിയെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഹൊസ് ദുര്‍ഗ് കോടതിക്ക് സമീപം പുതിയ കോട്ട റോഡിലാണ് സംഭവം.

തെക്കേപ്പുറം സ്വദേശിയുടെ കാറാണ് ഒരു സംഘം അടിച്ചുതകര്‍ത്തത്. പരിക്കേറ്റ മറ്റൊരു യുവാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സയിലാണ്. വിവരമറിഞ്ഞ് രാത്രി തന്നെ പൊലീസ് കോട്ട റോഡിലെത്തിയിരുന്നു. പരിക്കേറ്റവര്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. തകര്‍ക്കപ്പെട്ട കാര്‍ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

Similar News