നൃത്തപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് ലോറിയിടിച്ച് ഗുരുതരം

പരിക്കേറ്റത് കുഞ്ഞിമംഗലത്തെ പ്രശാന്തിന്റെ മകള്‍ ശിവപ്രശാന്തിക്ക്‌;

Update: 2025-04-08 07:46 GMT

കാഞ്ഞങ്ങാട്: നൃത്തപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിമംഗലത്തെ പ്രശാന്തിന്റെ മകള്‍ ശിവപ്രശാന്തി(14)ക്കാണ് പരിക്കേറ്റത്.

കമ്പല്ലൂര്‍ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നൃത്തപരിപാടിയില്‍ പങ്കെടുത്ത് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ശിവപ്രശാന്തിയെ പിന്നില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News