ഹൊസ് ദുര്‍ഗ് കോട്ടക്ക് മുകളിലിരുന്ന് മദ്യപിച്ച യുവാവ് താഴെയിറങ്ങാനാകാതെ ബഹളം വെച്ചു; ഒടുവില്‍ അഗ് നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
ഫയര്‍ഫോഴ് സില്‍ വിവരം അറിയിച്ചത് വഴിയാത്രക്കാര്‍;
By : Online correspondent
Update: 2025-04-29 03:33 GMT
കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ് കോട്ടക്ക് മുകളിലിരുന്ന് മദ്യപിച്ച യുവാവ് താഴെയിറങ്ങാനാകാതെ ബഹളം വെച്ചു. വിവരമറിഞ്ഞ് അഗ് നിരക്ഷാസേനയെത്തി യുവാവിനെ താഴെയിറക്കി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പുതിയ കോട്ടയിലെ ബിവറേജ് മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങിയ യുവാവ് നേരെ പോയത് ഹൊസ് ദുര്‍ഗ് കോട്ടയിലേക്കാണ്.
കോട്ടക്ക് മുകളില്‍ കയറിയ യുവാവ് അവിടെയിരുന്ന് മദ്യപിച്ചു. അമിത മദ്യലഹരിയിലായതോടെ യുവാവിന് താഴെയിറങ്ങാനായില്ല. ഇതോടെ ഇയാള്‍ ബഹളം വെച്ചു. താഴെ റോഡിലൂടെ പോകുകയായിരുന്നവരോട് തനിക്ക് ഇറങ്ങാനാകുന്നില്ലെന്നും സഹായിക്കണമെന്നും വിളിച്ചുപറഞ്ഞു.
വഴിയാത്രക്കാര്‍ ഉടന്‍ തന്നെ വിവരം ഫയര്‍ഫോഴ് സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ് സെത്തി യുവാവിനെ താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.