ചിത്താരിയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കെട്ടിയിരുന്ന രണ്ട് കാളകളെ മോഷ്ടിച്ച് കടത്തിയതായി പരാതി
സൗത്ത് ചിത്താരിയിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള കാളകളെയാണ് മോഷ്ടിച്ച് കൊണ്ടുപോയത്.;
By : Online correspondent
Update: 2025-04-17 10:23 GMT
കാഞ്ഞങ്ങാട്: ചിത്താരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കെട്ടിയിരുന്ന രണ്ട് കാളകളെ മോഷ്ടിച്ച് കടത്തിയതായി പരാതി. സൗത്ത് ചിത്താരിയിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള കാളകളെയാണ് മോഷ്ടിച്ച് കൊണ്ടുപോയത്. ബുധനാഴ്ച രാത്രിയാണ് അറവിനായി കാളകളെ ചിത്താരി ബംഗള റെസ്റ്റോറന്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കെട്ടിയത്.
വ്യാഴാഴ്ച രാവിലെ നോക്കിയപ്പോള്‍ കാളകളെ കാണാനില്ലായിരുന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന കാളകളാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് മജീദ് ഹൊസ് ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.