നിക്ഷേപമായി വാങ്ങിയ ഒരു ലക്ഷം രൂപ നല്‍കിയില്ല; സ്ഥാപനത്തിലെ അഞ്ചുപേര്‍ക്കെതിരെ കേസ്

ചിറ്റാരിക്കാല്‍ കണ്ടത്തിന്‍കരയില്‍ സോണി സേവ്യറാണ് പരാതി നല്‍കിയത്;

Update: 2025-10-21 05:31 GMT

കാഞ്ഞങ്ങാട്: നിക്ഷേപമായി വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയില്‍ സ്ഥാപനത്തിലെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ കണ്ടത്തിന്‍കരയില്‍ സോണി സേവ്യറുടെ(38) പരാതിയില്‍ ചെറുപുഴയിലെ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജര്‍ കെ.എസ് മോഹനന്‍, രാജു എം ജോര്‍ജ്, അലീന്‍ ജോര്‍ജ്, ഗ്രേയ്സി ജോര്‍ജ്, അന്‍സോണ്‍ ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് ചെറുപുഴ പൊലീസ് കേസെടുത്തത്.

പരാതിക്കാരന്റെ ചിറ്റാരിക്കാലിലെ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ അയച്ചുകൊടുത്തെന്നും പണം തിരികെ നല്‍കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

Similar News