കാഞ്ഞങ്ങാട് കടപ്പുറത്ത് മധ്യവയസ്‌കയുടെ മൃതദേഹം കണ്ടെത്തി
പുഞ്ചാവി സ്‌കൂളിന് സമീപത്തെ അബ്ദുള്‍ കലാമിന്റെ ഭാര്യ സൈനബയുടെ മൃതദേഹമാണ് കണ്ടെത്തിയത്;
By : Online correspondent
Update: 2025-10-17 06:47 GMT
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറത്ത് മധ്യവയസ്‌കയുടെ മൃതദേഹം കണ്ടെത്തി. കടലില്‍ ചാടിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പുഞ്ചാവി സ്‌കൂളിന് സമീപത്തെ അബ്ദുള്‍ കലാമിന്റെ ഭാര്യ സൈനബ(50)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് കടപ്പുറം സ്‌റ്റോര്‍ ജംഗ്ഷനില്‍ ആയിരുന്നു മൃതദേഹം കണ്ടത്. പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് ഗള്‍ഫിലേക്ക് പോയതാണ്. മക്കള്‍: മുനവ്വറ, മിസ്ബ, മുബഷിര്‍.