നോര്‍ത്ത് ചിത്താരി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

By :  Sub Editor
Update: 2025-10-15 07:52 GMT

ചിത്താരി: നോര്‍ത്ത് ചിത്താരി സ്വദേശി ഗള്‍ഫില്‍ അന്തരിച്ചു. നോര്‍ത്ത് ചിത്താരിയിലെ അന്തുമായി ബാരിക്കാട് (65) ആണ് അന്തരിച്ചത്. ഷാര്‍ജയില്‍ മക്കളുടെ അടുത്തേക്ക് വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നു. നേരത്തെ തന്നെ അസുഖ ബാധിതനായിരുന്നു. ഷാര്‍ജയിലായിരുന്ന അന്തുമായി 17 വര്‍ഷം മുമ്പ് സ്‌ട്രോക്ക് ബാധിച്ച് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: നബീസ. മക്കള്‍: റൈഹാന, റാഷിദ്, റഹീസ്, റഫിയാന. മരുമക്കള്‍: മൊയ്തു ഉദുമ, സഫ്‌വാന, റുസൈന, ഇസ്മയില്‍ കോയാപ്പള്ളി.

Similar News