വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

കിനാനൂര്‍ ചൂരിപ്പാറയിലെ പള്ളിയത്ത് ബാലചന്ദ്രന്‍ ആണ് മരിച്ചത്.;

Update: 2025-04-17 06:04 GMT

കാഞ്ഞങ്ങാട്: വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍. കിനാനൂര്‍ ചൂരിപ്പാറയിലെ പള്ളിയത്ത് ബാലചന്ദ്രന്‍(54) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാലചന്ദ്രനെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാലചന്ദ്രന്‍ വൃക്ക സംബന്ധമായ അസുഖം മൂലം ഡയാലിസിസ് നടത്തിവരികയായിരുന്നു. അസുഖം മാറാത്തതില്‍ കടുത്ത മനോവിഷമത്തില്‍ കഴിയുകയായിരുന്നു ബാലചന്ദ്രനെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: പി ഷീജ(ഖാദി തൊഴിലാളി ചായ്യോം കാരിമൂല). മക്കള്‍: ആതിര, ആദിദേവ്(വിദ്യാര്‍ത്ഥി). മരുമകന്‍: അഭിലാഷ്(കൊളത്തൂര്‍). സഹോദരന്‍: ശിവദാസ്.

ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Similar News