ഭീകരാക്രമണം നടന്ന കശ്മീരിലെ പഹല്‍ഗാമില്‍ മലയോരത്ത് നിന്നുള്ള വിനോദയാത്രാ സംഘവും കുടുങ്ങി

കുടുങ്ങിക്കിടക്കുന്നത്‌ ചുള്ളിക്കരയിലെ ട്രാവല്‍ ഏജന്‍സി വഴി പോയ 22 പേര്‍;

Update: 2025-04-23 08:53 GMT

കാഞ്ഞങ്ങാട് : ഭീകരാക്രമണം നടന്ന കാശ്മീരിലെ പഹല്‍ ഗാമില്‍ മലയോരത്ത് നിന്നുള്ള വിനോദയാത്രാ സംഘവും കുടുങ്ങിയതായി വിവരം. ഭീകരാക്രമണം നടന്ന പ്രദേശത്തിന് 12 കിലോമീറ്റര്‍ പരിധിയിലായിരുന്നു ചുള്ളിക്കരയിലെ ട്രാവല്‍ ഏജന്‍സി വഴി പോയ 22 പേര്‍.

ഇവര്‍ സുരക്ഷിതരായി ജമ്മുവില്‍ എത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കോടോം ബേളൂര്‍, പനത്തടി, കള്ളാര്‍, കുറ്റിക്കോല്‍, ബേഡടുക്ക പഞ്ചായത്തുകളില്‍ നിന്നും പോയ സംഘമാണ് കശ്മീരില്‍ കുടുങ്ങിയത്. ജമ്മുവിലുള്ള സംഘം ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Similar News