കാഞ്ഞങ്ങാട്ട് പൂച്ചക്കാട് സ്വദേശിയെയും അതിഥി തൊഴിലാളിയെയും അക്രമിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍

പരാതിയില്‍ ഏഴ് പേര്‍ക്കെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്;

Update: 2025-04-29 04:19 GMT

കാഞ്ഞങ്ങാട്: നഗരത്തില്‍ പൂച്ചക്കാട് സ്വദേശിയെയും അതിഥി തൊഴിലാളിയെയും അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആവിക്കരയിലെ മിര്‍ഷാന്‍, റംഷീദ്, ആഷിഖ്, വടകര മുക്കിലെ മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.


മടക്കര ഹാര്‍ബര്‍ പരിസരത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. പൂച്ചക്കാട്ടെ താജുദ്ദീന്‍ ,സുഹൃത്തായ ഇതര സംസ്ഥാനക്കാരന്‍ എന്നിവരെയാണ് അക്രമിച്ചത്. കാഞ്ഞങ്ങാട് നയാ ബസാറിനടുത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മരവടി, പഞ്ച് എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. നിലത്ത് വീണപ്പോള്‍ നെഞ്ചിലടക്കം ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മുന്‍ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്. താജുദ്ദീന്റെ പരാതിയില്‍ ഏഴ് പേര്‍ക്കെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു, അനില്‍, സനീഷ് ജ്യോതിഷ് എന്നിവരും ഇന്‍സ്പെക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Similar News