ബേക്കല്‍ ഹോംസ്റ്റേയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട 2 പേര്‍ പിടിയില്‍
ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സിംഗ്, ഷാജഹാന്‍ എന്നിവരെയാണ് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്;
By : Online correspondent
Update: 2025-06-12 06:40 GMT
ബേക്കല്‍: ഹോംസ്റ്റേയില്‍ സംശയരമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സിംഗ്(32), ഷാജഹാന്‍(33) എന്നിവരെയാണ് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാത്രി ബേക്കല്‍ കാപ്പിലിലെ ഹോം സ്റ്റേയിലാണ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടത്.
നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി കാര്യമന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇവര്‍ നല്‍കിയത്. തുടര്‍ന്ന് ബേക്കല്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയുമായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.