ഐ.എ.എസ്. ഗോപാലകൃഷ്‌ണോ; ഇത് കേരളമാണ്
വ്യവസായവകുപ്പ് ഡയറക്ടറായ കെ. ഗോപാലകൃഷ്ണന്‍ ഊരാക്കുരുക്കിലായെന്ന് കുറേ ദിവസമായി ചാനലുകളില്‍ വരുന്ന തലക്കെട്ട്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ കേരളാ കാഡറിലുള്ള ഉദ്യോഗസ്ഥനാണ് ഗോപാലകൃഷ്ണന്‍. അദ്ദേഹം മല്ലു ഹിന്ദു എന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി എന്നതാണ് കുരുക്കിനാസ്പദം. ഗ്രൂപ്പുണ്ടാക്കുക മാത്രമല്ല താനിങ്ങനെയൊരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ടെന്ന് രാജ്യതലസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ പ്രമുഖനെ സ്‌ക്രീന്‍ഷോട്ടിലൂടെ അറിയിക്കുകയും ചെയ്തുവത്രെ. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ മൂന്നാമതും അധികാരത്തില്‍വന്നത് ദേശീയ ജനാധിപത്യസഖ്യമാണ്. ആ സഖ്യത്തിന്റെ അടിസ്ഥാനം ഹിന്ദുത്വമാണ്. അപ്പോള്‍ ഇങ്ങ് കേരളത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ആ ആശയഗതിക്കാരായവരുടെ […]
വ്യവസായവകുപ്പ് ഡയറക്ടറായ കെ. ഗോപാലകൃഷ്ണന്‍ ഊരാക്കുരുക്കിലായെന്ന് കുറേ ദിവസമായി ചാനലുകളില്‍ വരുന്ന തലക്കെട്ട്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ കേരളാ കാഡറിലുള്ള ഉദ്യോഗസ്ഥനാണ് ഗോപാലകൃഷ്ണന്‍. അദ്ദേഹം മല്ലു ഹിന്ദു എന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി എന്നതാണ് കുരുക്കിനാസ്പദം. ഗ്രൂപ്പുണ്ടാക്കുക മാത്രമല്ല താനിങ്ങനെയൊരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ടെന്ന് രാജ്യതലസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ പ്രമുഖനെ സ്‌ക്രീന്‍ഷോട്ടിലൂടെ അറിയിക്കുകയും ചെയ്തുവത്രെ. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ മൂന്നാമതും അധികാരത്തില്‍വന്നത് ദേശീയ ജനാധിപത്യസഖ്യമാണ്. ആ സഖ്യത്തിന്റെ അടിസ്ഥാനം ഹിന്ദുത്വമാണ്. അപ്പോള്‍ ഇങ്ങ് കേരളത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ആ ആശയഗതിക്കാരായവരുടെ […]
വ്യവസായവകുപ്പ് ഡയറക്ടറായ കെ. ഗോപാലകൃഷ്ണന്‍ ഊരാക്കുരുക്കിലായെന്ന് കുറേ ദിവസമായി ചാനലുകളില്‍ വരുന്ന തലക്കെട്ട്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ കേരളാ കാഡറിലുള്ള ഉദ്യോഗസ്ഥനാണ് ഗോപാലകൃഷ്ണന്‍. അദ്ദേഹം മല്ലു ഹിന്ദു എന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി എന്നതാണ് കുരുക്കിനാസ്പദം. ഗ്രൂപ്പുണ്ടാക്കുക മാത്രമല്ല താനിങ്ങനെയൊരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ടെന്ന് രാജ്യതലസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ പ്രമുഖനെ സ്‌ക്രീന്‍ഷോട്ടിലൂടെ അറിയിക്കുകയും ചെയ്തുവത്രെ. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ മൂന്നാമതും അധികാരത്തില്‍വന്നത് ദേശീയ ജനാധിപത്യസഖ്യമാണ്. ആ സഖ്യത്തിന്റെ അടിസ്ഥാനം ഹിന്ദുത്വമാണ്. അപ്പോള്‍ ഇങ്ങ് കേരളത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ആ ആശയഗതിക്കാരായവരുടെ ഒരു ഗ്രൂപ്പ് താന്‍ അഡ്മിനായി ഉണ്ടാക്കിയിരിക്കുന്നുവെന്ന സന്ദേശമാണ് ഗോപാലകൃഷ്ണന്‍ നല്‍കിയതെന്നാണ് ആരോപണം.
ഗോപാലകൃഷ്ണന്റെ മല്ലുഹിന്ദു ഗ്രൂപ്പിന്റെ വിവരം പുറത്തുവന്നതോടെ ആദ്യം ഞെട്ടിയത് അദ്ദേഹം തന്നെയത്രെ. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തിരിക്കുന്നു. ഒന്നല്ല 11 വാട്‌സാപ്പ് ഗ്രൂപ്പുകളാണ് താനറിയാതെ തന്റെ ഫോണില്‍ രൂപപ്പെട്ടിരിക്കുന്നത്! മല്ലു മുസ്ലിം എന്ന ഗ്രൂപ്പുമുണ്ട്. മറ്റ് പല മത-ജാതി ഗ്രൂപ്പുകളുണ്ട്- അപ്പോള്‍ തുല്യതയായില്ലേ എന്ന മട്ടിലാണ് ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ യുക്തിയുക്തമായ ചോദ്യം. ഇസ്രായേലിലെ പെഗസാസോ മറ്റോ ഗോപാലകൃഷ്ണന്‍ എ.എ.എസിനെ നോട്ടമിട്ടുവോ. രാഹുല്‍ഗാന്ധിയുടെയും മറ്റും ഫോണുകളില്‍ പെഗസാസ് ഒപ്പിക്കാന്‍ ശ്രമിച്ച കുഴപ്പങ്ങളുണ്ടല്ലോ. പരമോന്നത നീതിപീഠത്തെ വരെ വലച്ച കുലുമാല്‍ പ്രശ്‌നമായിരുന്നല്ലോ അത്. അതുപോലെയെന്തെങ്കിലും വിനകള്‍!
പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തപ്പോഴേക്കും ഗോപാലകൃഷ്ണന്റെ പരാതി പൊലീസിന് ലഭിച്ചു. വിവരം പുറത്തറിഞ്ഞ് രണ്ടുദിവസം കഴിഞ്ഞുവെന്ന് മാത്രം. ഗോപാലകൃഷ്ണന്‍ സാറിന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് സൈബര്‍ പൊലീസ് നിഗമനത്തിലെത്തിയത്. അത് പോരല്ലോ അവര്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ പരിശോധനയ്ക്കായി നല്‍കാന്‍ ആവശ്യപ്പെട്ടു. ഫോണില്‍ കുട്ടിച്ചാത്തന്‍ സേവ നടന്നതല്ലേ, അത്ര വേഗം കൈമാറാനാവില്ലല്ലോ- ഒരു ദിവസം കഴിഞ്ഞാണ് കൈമാറിയത്. ദോഷം പറയരുതല്ലോ തന്റെ ഫോണിലെ വാട്‌സാപ്പ് ഗ്രൂപ്പുകളെയും ചാറ്റുകളെയുമെല്ലാം നീക്കാന്‍ മാത്രമുള്ള 'സെന്‍സ്' കാണിച്ചിരുന്നുവെന്നാണ് വാര്‍ത്ത. ഉയര്‍ന്ന പഠിപ്പും പാസുമുള്ളവരില്‍ എല്ലാവര്‍ക്കും കോമണ്‍സെന്‍സ് ഉണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ലല്ലോ. ഗോപാലകൃഷ്ണനോഫീസര്‍ക്ക് വേറൊരു ഫോണുള്ള കാര്യം ആദ്യം പറഞ്ഞില്ല, പൊലീസ് അക്കാര്യം മനസ്സിലാക്കി വീണ്ടും ചോദിച്ചുവാങ്ങുകയായിരുന്നു.
വ്യവസായ വകുപ്പിന്റെ ഡയറക്ടറാണല്ലോ ഗോപാലകൃഷ്ണന്‍. ഐ.ടിയും ആ വകുപ്പോട് ചേര്‍ന്നുവരുന്നതാണ്. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവോ എന്ന് പൊലീസ് അന്വേഷിച്ചപ്പോള്‍ മെറ്റ നല്‍കിയ മറുപടി ഇല്ലെന്നാണ്. ഗൂഗിള്‍ നല്‍കിയ മറുപടിയും സമാനം. പുറത്തുനിന്നല്ല, ആ ഫോണില്‍ത്തെന്നയാണ് അതിന്റെ ഉടമസ്ഥനോ അദ്ദേഹം നിയോഗിച്ച ആരെങ്കിലുമോ ഈ കുരുത്തക്കേട് ഒപ്പിച്ചത്. അങ്ങനെയല്ലെങ്കില്‍ അത് ഫോണിന്റെ ഉടമസ്ഥന് ഡിലീറ്റ് ചെയ്യാനാവില്ലത്രെ. ഒടുവില്‍ ഫോറന്‍സിക് പരിശോധനയിലും വ്യക്തമായത് ഫോണിന്റെ കൈകാര്യകര്‍ത്താവ് തെന്നയാണ് വില്ലന്‍ എന്നാണ്.
കേരളത്തിലെ ഐ.എ.എസുകാരെ മതപരമായി ക്രോഡീകരിച്ച് അവര്‍ക്കായി ഒരു രഹസ്യ ഗ്രൂപ്പുണ്ടാക്കുകയെന്നത് അഖിലേന്ത്യാ സര്‍വീസ് റൂളിന്റെ ലംഘനം മാത്രമല്ല. മതപരമായ ഭിന്നിപ്പുണ്ടാക്കുകയെന്ന രാജ്യദ്രോഹപ്രവര്‍ത്തനം തന്നെയാണ്. കേന്ദ്രത്തില്‍ രണ്ടുതവണ ഡപ്യൂട്ടേഷന് ശ്രമിച്ച് നടക്കാത്തതിന്റെ ഇഛാഭംഗമുള്ള ഉദ്യോഗസ്ഥനാണ് ഗോപാലകൃഷ്ണന്‍ എന്നും കേന്ദ്രസര്‍ക്കാരിനെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചാല്‍ ലക്ഷ്യസാധ്യമുണ്ടാകുമെന്നതാണ് മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മ്മാണത്തിന് പിന്നിലെന്നും ആക്ഷേപങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. അത് വസ്തുതാപരമാണോ എന്നത് പിന്നീട് വ്യക്തമാകേണ്ട കാര്യമാണ്. മതപരമായ വിഭജനത്തിന് ശ്രമിച്ചു, ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതപരമായ ധ്രുവീകരണത്തിന് ശ്രമിച്ചു, മതപരമായ സ്പര്‍ധയ്ക്കിടയാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നെല്ലാം നിരീക്ഷിക്കാവുന്ന കാര്യമാണ് ഗോപാലകൃഷ്ണന്റെ ഫോണില്‍ സംഭവിച്ചിരിക്കുന്നത്. കുറ്റകൃത്യം തെളിയാതിരിക്കാന്‍ കൂടുതല്‍ നുണകളുണ്ടാക്കി, അതിനുപോത്ബലകമാവാന്‍ ഫോണിലെ ഡാറ്റകള്‍ നശിപ്പിച്ചു എന്നെല്ലാമുള്ള വകുപ്പുകള്‍ വരുന്ന കാര്യമാണ്.
ഇത് നടന്നത് കേരളത്തിലാണ് എന്നതാണ് നമ്മെ നടുക്കേണ്ട വിഷയം. ക്രമസമാധാനച്ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം.ആര്‍. അജിത്കുമാര്‍ രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ സംഘടനാ സെക്രട്ടറിയെ രഹസ്യമായി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ സംഭവം ഉണ്ടാക്കിയ കോളിളക്കം നാം മറന്നിട്ടില്ല. അതിന്റെ അന്വേഷണം ഇഴഞ്ഞിഴഞ്ഞ് നടക്കുകയാണ്. തൃശൂര്‍ പൂരം നടത്തിപ്പില്‍ ക്രമസമാധാനപാലനത്തിന്റെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ആ എ.ഡി.ജി.പി. അലംഭാവം കാട്ടിയോ അതല്ലെങ്കില്‍ മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ കൂട്ടുനിന്നോ പൂരത്തില്‍ പ്രശ്‌നമുണ്ടാകാനിടയാക്കി, പൂരം ഭാഗീകമായി കലങ്ങാനിടയാക്കി എന്ന് ആരോപണമുള്ളതാണ്. അത് സംബന്ധിച്ച് ത്രിതല അന്വേഷണം നടക്കുകയാണ്. കേന്ദ്രത്തിലെ ഭരണരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് മറയില്ലാതെ ചേക്കേറാന്‍ ഐ.എ.എസ്.- ഐ.പി.എസ്. ഓഫീസര്‍മാര്‍ മത്സരിക്കുകയാണോ. സ്വതവേതന്നെ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഫെഡറല്‍ സംവിധാനത്തെ ആകപ്പാടെ തകര്‍ക്കുന്നതിനുള്ള ശ്രമത്തിന്റെ മറ്റൊരു ലക്ഷണമാണിതും.
വര്‍ഗീയതയും അപരവിദ്വേഷവും എവിടെവരെയെത്തിയെന്നതിന്റെ ഒരുദാഹരണം കൂടിയാണ് ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ ഫോണിലെ വിക്രിയകള്‍. ഉത്തരേന്ത്യയില്‍ ഈ ശൈലി വ്യാപകമായിട്ട് വര്‍ഷങ്ങളായി. കോടതികളില്‍ പോലും അതിന്റെ ബഹിര്‍സ്ഫുരണങ്ങളുണ്ടല്ലോ.
കര്‍ണാടകയിലെ ഹൈക്കോടതിയിലെ ഒരു ജഡ്ജി നടത്തിയ വര്‍ഗീയപരാമര്‍ശത്തെ അപലപിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് താക്കീത് നല്‍കിയത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. ബംഗളൂരുവില്‍ മുസ്ലിം മതവിശ്വാസികള്‍ താരതമ്യേന കൂടുതലുള്ള ഒരു സ്ഥലത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പാകിസ്ഥാന്‍ എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്. ആ ജഡ്ജിയുടെ ബോധനിലവാരമൊക്കെ എത്രത്തോളം വികലമാണ് എന്നത് സമൂഹം മനസ്സിലാക്കുന്നതാണ്. സുപ്രീംകോടതി ശക്തമായി അപലപിച്ചപ്പോള്‍ ജഡ്ജി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ഇത്തരം സങ്കുചിത വിശ്വാസമുള്ളവര്‍ കൈകാര്യം ചെയ്താല്‍ എങ്ങനെയാണ് നിഷ്പക്ഷമായ നീതി ലഭ്യമാവുക. ഇത്തരം പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് എം.ആര്‍. അജിത്കുമാറിനെപ്പോലുള്ളവരും കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെപ്പോലുള്ളവരും പ്രത്യക്ഷപ്പെടുന്നത്. അവരോട് ഒന്നേ പറയാനാവൂ - ഇത് കേരളമാണെന്നത് മറന്നുപോകരുത്.
-കെ. ബാലകൃഷ്ണന്‍