കൊഴിഞ്ഞു പോയത് പല രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യര്‍... പല സ്വപ്നങ്ങള്‍.... കാത്തിരിപ്പുകള്‍... രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാന അപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്.
പ്രതീക്ഷകളുടെ ഉദയം പോലെ തന്നെ, നിരാശയുടെ അസ്തമയത്തിനും ഒരുസമയം. ഒരുപക്ഷേ ആ സമയം ആയിരിക്കാം അഹമ്മദാബാദിലെ വിമാനദുരന്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. മുന്നൂറോളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അപകട സ്ഥലത്തുനിന്ന് ആസ്പത്രികളിലെത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളില്‍ നിന്ന് ഡി.എന്‍.എ ശേഖരണം. അതിശയകരം എന്ന് തോന്നിപ്പിക്കും വിധം രക്ഷപ്പെട്ടത് ഒരു ജീവന്. കൊഴിഞ്ഞു പോയത് പല രാജ്യങ്ങളിലും നിന്നുള്ള മനുഷ്യര്‍. പല സ്വപ്നങ്ങള്‍. കാത്തിരിപ്പുകള്‍. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്.
യാത്ര പോവാന്‍ വഴികള്‍ ഇല്ലാഞ്ഞിട്ടല്ല, ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ് ഓരോ പ്രിയപ്പെട്ടവര്‍ നമ്മുടെ നാടുവിട്ട് പോവുന്നത്. തീര്‍ത്തും നിഷ്പ്രയാസകരം. ആഗ്രഹങ്ങളൊക്കെയും പാതിവഴിയില്‍ ബാക്കിവെച്ചാണ് പലരുടെയും വേര്‍പാട്. അപകടത്തില്‍പ്പെട്ടതറിഞ്ഞ് അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു പലരും. പ്രതീക്ഷയുടെ ചിറകൊടിഞ്ഞുപോയ, തിരിച്ചുവരാത്ത ഒടുവിലത്തെ യാത്രയിലകപെട്ടുപോയ നിസ്സഹായകരായ മനുഷ്യര്‍. യാത്ര പുറപ്പെട്ടതേയുള്ളൂവെങ്കിലും എന്നത്തേയും പോലെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥന തുടങ്ങിയിരുന്നു പ്രിയപ്പെട്ടവര്‍. പക്ഷെ, ഒന്നുയര്‍ന്ന് പൊങ്ങിയപ്പോഴേക്കും ചിറകൊടിഞ്ഞ് താഴെ വീണു.
എത്രദൂരം താണ്ടിയാണ് എത്രയോ പേര് ഏതൊക്കെ രാജ്യങ്ങളിലേക്ക് പറക്കുന്നത്. ഓരോ വിമാനയാത്രയിലും അവരുടെ സ്വപ്നവും പ്രാര്‍ത്ഥനയും പ്രിയപ്പെട്ടവരിലേക്ക് ഉടനെ തിരികെ എത്തിക്കണമെന്നാണ്. ഓരോ യാത്രകളും ഓരോ ഓര്‍മ്മപ്പെടുത്തലാണ്. പോയവര്‍ തിരിച്ചു വരുമോ ഇല്ലയോ എന്നറിയില്ല. എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കും.
വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയപ്പോള്‍ കത്തി ചാമ്പലായത് കുറെ ജീവനുകള്‍ മാത്രമല്ല, അനവധി കുടുംബങ്ങളുടെ ആശ്രയവും പ്രതീക്ഷയുമാണ്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു എന്നത് അതീവ സങ്കടകരം. ഒരിക്കലും അവര്‍ കരുതിയിരിക്കില്ല, എന്നും തങ്ങളുടെ തലയ്ക്ക് മുകളിലൂടെ നിരവധി സ്വപ്നങ്ങളും പേറി പറന്നകലുന്ന വിമാനം തകര്‍ന്ന് വീണ് തങ്ങളുടെ ജീവിതം പൊലിയുമെന്ന്. എന്തൊക്കെ പ്രതീക്ഷകളോടെ രാജ്യത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ നിന്ന് എത്തിയവരാണവര്‍. ഡോക്ടര്‍ ബിരുദവും നേടി സമൂഹത്തെ ചികിത്സിക്കേണ്ടവര്‍. എത്രയെത്ര പ്രതീക്ഷകളാണ് ഇവിടെ കരിഞ്ഞുവീണത്. 0ഈ അപകടത്തിന് കാരണക്കാര്‍ ആരാണ്? എന്താണ് കാരണം? ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇനിയും ബാക്കിയാണ്.