സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതിന് വേണ്ടി പണിയെടുക്കുന്നവരാണ് ആശമാര്‍. ദേശീയ ഗ്രാമീണ ആരോഗ്യമിഷനില്‍ ഇന്ത്യയില്‍ ഒമ്പത് ലക്ഷത്തോളം ആശമാരാണ് ജോലി ചെയ്യുന്നത്. ആരോഗ്യ സേവനത്തിന്റെ ഫലമായി രാജ്യത്തെ മാതൃ-ശിശു മരണ നിരക്ക് കുറയുന്നതിനും കുട്ടികള്‍ക്ക് പ്രതിരോധ ചികിത്സ എടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.കേരളത്തില്‍ ആയിരം പേര്‍ക്ക് ഒരു ആശ എന്ന നിലയില്‍ പഞ്ചായത്തുകളുടെ ഒരു വാര്‍ഡില്‍ രണ്ട് ആശമാര്‍ വീതം പണിയെടുക്കുന്നു.
സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതിന് വേണ്ടി പണിയെടുക്കുന്നവരാണ് ആശമാര്‍. ദേശീയ ഗ്രാമീണ ആരോഗ്യമിഷനില്‍ ഇന്ത്യയില്‍ ഒമ്പത് ലക്ഷത്തോളം ആശമാരാണ് ജോലി ചെയ്യുന്നത്. ആരോഗ്യ സേവനത്തിന്റെ ഫലമായി രാജ്യത്തെ മാതൃ-ശിശു മരണ നിരക്ക് കുറയുന്നതിനും കുട്ടികള്‍ക്ക് പ്രതിരോധ ചികിത്സ എടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ ആയിരം പേര്‍ക്ക് ഒരു ആശ എന്ന നിലയില്‍ പഞ്ചായത്തുകളുടെ ഒരു വാര്‍ഡില്‍ രണ്ട് ആശമാര്‍ വീതം പണിയെടുക്കുന്നു. ഒരാള്‍ക്ക് ഒരു മാസം ഓണറേറിയമായി ലഭിക്കുന്നത് തുച്ഛമായ തുകയാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസ്ഥിതി ഏറ്റവും മോശമായ നിലയില്‍ തുടരുന്ന ഇന്ത്യയില്‍ അത് തരണം ചെയ്യാനാണ് ദേശീയ ആരോഗ്യ മിഷന്‍ ആരംഭിച്ചത്.
ആരോഗ്യ നിലവാരം, സേവനലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ജനകീയ നീക്കങ്ങളില്‍ ജനപങ്കാളിത്തം ഉണ്ടാകുന്നതും ആശമാരുടെ പ്രവര്‍ത്തനങ്ങളാണ്.
ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ഇവര്‍. ആശാ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനം കൊണ്ടാണ് ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിച്ചത്. സ്വന്തം ജീവിതം നിലനിര്‍ത്താന്‍ ആവശ്യമായ വേതനമോ തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കുകയോ ചെയ്യുന്നില്ല. അതിരൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ട സ്ത്രീകള്‍ തുച്ഛവരുമാനത്തില്‍ ജോലി ചെയ്യാന്‍ വരുന്നതിനെ മുതലെടുക്കുന്നവരെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു.
അംഗന്‍വാടി മേഖല: കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഐ.സി.ഡി.എസ്. പദ്ധതി നടത്തിപ്പിന്റെ ഉത്തരവാദിത്വം പൂര്‍ണമായും കേന്ദ്രസര്‍ക്കാറിനാണ്. ജീവനക്കാരായി അംഗീകരിക്കുക, പെന്‍ഷന്‍-പി.എഫ് നടപ്പിലാക്കുക. ഇവരുടെ ആവശ്യങ്ങള്‍ക്ക് നേരെ നിഷേധാത്മക നിലപാടാണുള്ളത്. പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തുച്ഛമായ ഓണറേറിയം വാങ്ങി ജീവിക്കുന്ന 66,000ത്തോളം വരുന്ന ജീവനക്കാരാകെ പ്രക്ഷോഭത്തിന്റെ പാതയിലാണ്.