മുഖ്യമന്ത്രി സ്റ്റാലിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം? : യാഥാര്‍ത്ഥ്യമെന്ത്

Update: 2025-03-05 10:33 GMT

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്ന ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ച് എക്‌സില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയ്‌ക്കെതിരെ പ്രതിഷേധം നടക്കുകയാണ് തമിഴ്‌നാട്ടില്‍. ഇതിനിടയിലാണ് ഈ ചിത്രവും പ്രചരിക്കുന്നത്. എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്‍മാരാണെന്നും വടക്കെന്നും തെക്കെന്നും വേര്‍തിരിക്കരുതെന്നും എഴുതിയ ബാനറാണ് വിദ്യാര്‍ത്ഥികള്‍ കയ്യിലേന്തിയിരിക്കുന്നത്. ഒപ്പം ഹാഷ് ടാഗില്‍ ഗെറ്റ് ഔട്ട് സ്റ്റാലിന്‍ എന്നും ബാനറിലുണ്ട്. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നും ഇത് എ.ഐ നിര്‍മിത ചിത്രമാണെന്നും തെളിഞ്ഞു.

വൈറല്‍ ചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ കണ്ണുകള്‍ക്ക് പ്രത്യേകതയുള്ളതായി കാണാം. കണ്ണുകളുടെ അലൈന്‍മെന്റും രൂപവും വ്യത്യസ്തമാണ് ചിത്രത്തില്‍. ഒപ്പം പോസ്റ്ററുകള്‍ പിടിച്ചിരിക്കുന്ന കൈകളില്‍ ചിലതിലെ വിരലുകളുടെ എണ്ണം, വലിപ്പം എന്നിവയും കൃത്രിമമാണെന്ന് മനസിലാവും ചിത്രത്തില്‍ വലത് ഭാഗത്തായി പോസ്റ്ററില്‍ കയറി നില്‍ക്കുന്ന രീതിയിലാണ് കൈപ്പത്തിയുള്ളത്. ചിത്രത്തിന് താഴെയായി 'GROK' എന്നെഴുതിയ ഒരു വാട്ടര്‍മാര്‍ക്കും കാണാം. ഗ്രുക്ക് എന്നത് ഒരു എഐ ടൂള്‍ ആണ്.

Similar News