രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചില്ല; പ്രചാരണം വ്യാജം

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്;

Update: 2025-05-09 04:19 GMT

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിവിധ രീതികളില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. വ്യാഴാഴ്ച രാത്രി അതിര്‍ത്തിയില്‍ ഇന്ത്യ പാക് സംഘര്‍ഷം ശക്തമായതോടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടു എന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും വ്യാജ പ്രചാരണമാണെന്നും പി.ഐ.ബി അറിയിച്ചു. എന്നാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കി. പരിശോധനകള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

Similar News